തീരം തഴുകും തിരകൾ

തീരം തഴുകും തിരകൾക്കെല്ലാം

പാദം തൊടുവാൻ മോഹമില്ലയോ

എന്തേ  ഇതെന്തേ

മോഹം കൊണ്ട ഹൃദയങ്ങൾക്കും

ദാഹം തീർക്കാൻ ആശയില്ലയോ

എന്തേ  ഇതെന്തേ

 

മേഘങ്ങളേ  കാണാത്തൊരു

വാനം ഉണ്ടോ ചൊൽ   

 

തേൻ തുള്ളി മേലൊരു

നീർ തുള്ളി പോലെ

ആണും പെണ്ണും  നാൾ തോറും

വാഴ്വതെന്തേ

 

സ്നേഹിതർ  പോലെ

വാഴുന്നതെങ്കിൽ

മാലയും താലിയും

എന്തിനാണോ

 

സ്വന്തങ്ങളും ഇല്ലാതെ

ബന്ധങ്ങളും കൊള്ളാതെ

നീ വാഴും കോലം  ഇതെന്ത്‌  ചൊൽ

 

മേടയിൽ കാണും

നാടകം പോലെ

കാണുന്നതല്ലാ ജീവിതം

ആട്ടം കഴിഞ്ഞാൽ

തിര ശീല  കൊണ്ട്

മറയ്ക്കുന്നതല്ലാ ജീവിതം

 

കടലോടു ചേർന്ന നീലംപോൽ

വിണ്ണോടു ചായും തിങ്കൾപോൽ

എന്നോട് ചേർന്ന് നീയും

വന്നാൽ എന്തേ  ചൊൽ  ചൊൽ  ചൊൽ

 

 

സുന്ദരേശ്വരൻ

 

By Sundareswaran  Date: 13th March 2017.

 

Courtesy:  Lyric: “Mandarm vantha thendralukku”

Lyricist: Vaali  Sir  Music: Ilayaraja Sir   Singer: SPB Sir

 

Thanks for the inspiration to translate in Malayalam with few changes.   

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s