പൂങ്കാറ്റു വന്നു തൊട്ടപ്പോൾ

പൂങ്കാറ്റു വന്നു   തൊട്ടപ്പോൾ എന്ത് വർണ്ണമോ

പൗർണമി വന്നണഞ്ഞ നേരം എന്ത് വർണ്ണമോ  

ഓർമ്മയിൽ വന്നു വന്നു പോകുന്ന

ചിന്തകൾക്കെന്തു വർണ്ണമോ,  മനസ്സിൽ

ചിന്തകൾ ക്കേറ്റപ്പോൽ  വർണ്ണങ്ങളെല്ലാം

മാറുന്ന മായുന്നതെല്ലാം എന്ത് ജാലമോ

 

ആരോടും ചൊല്ലാതെ പൂക്കൾ നിറം ചൊരിയുന്നു

ആരാരും വരയാതൊരാകാശം നിറക്കൂട്ടിൽ  മുങ്ങുന്നു

നീരോടും നദിപോലെ എൻ മനസ്സും

ഓടുന്നു ഓടുന്നു കാലത്തിൻ  ഓട്ടം പോൽ

നിലയില്ലാതെ ഒഴുകുമെൻ  ഓർമ്മകളിൻ  നിറങ്ങളും

നിറം മാറി  നിറം  മാറി അലയുന്നു  ഭൂമിയിൽ

 

മഴത്തുള്ളികൾ വീണാൽ തളിർക്കുന്നു വിത്തുകൾ

മനസ്സിൽ സ്നേഹം നിറഞ്ഞാൽ കോരുന്നു കോൾമയിർ  

ആൽമരചില്ലയിൽ തൂങ്ങിടും വേരുകൾ പോൽ ആടും ആശകൾ

അലയുന്ന തിരപോലെ കോലങ്ങൾ വരയുന്നു

വർണപ്പറവകൾ  കഥയായ്  മൂളുന്നു

കുയിലിൻ കൂവലിൽ ഗാനമായി മാറുന്നു

 

ചൊല്ലുന്നതൊന്നും  കഥയോ പഴമൊഴിയോ അല്ല

മനസ്സിൽ എന്നും വിടരും നിറമാർന്ന സ്നേഹം അത് മാത്രം

പങ്കിട്ടെടുക്കാം വർണങ്ങൾ എത്രയും

പങ്കിടാൻ ആവില്ല ആകാശ നീലിമ .

 

 

സുന്ദരേശ്വരൻ Date: 6th Jan 2017.

 

Courtesy : From a Tamil song with  changes.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s