എന്നെത്തന്നെ നിനക്കു നൽകി

എന്നെത്തന്നെ  നിനക്കു  നൽകി,   

നിന്നെ എൻ,  മനസ്സെങ്ങും വാരി നിറച്ചു

 

എന്നെത്തന്നെ  നിനക്കു  നൽകി  ഞാൻ

നിന്നെ എൻ  മനസ്സെങ്ങും വാരി നിറച്ചു

സ്വന്തങ്ങൾ      ചേർന്നിടുമ്പോൾ

അതിൽ വരും സ്വപ്‌നങ്ങൾ പലകോടി  

സ്വന്തങ്ങൾ      ചേർന്നിടുമ്പോൾ

അതിൽ വരും സ്വപ്‌നങ്ങൾ പലകോടി . ആ.ആ..ആ.

 

എന്നെത്തന്നെ  നിനക്കു  നൽകി,   

നിന്നെ എൻ,  മനസ്സെങ്ങും വാരി നിറച്ചു

 

കാറ്റിൽ ആടും പൂക്കൾ വന്നെൻ കാതിൽ

പെണ്ണേ  എന്ന്  ചൊല്ലി

കാറ്റിൽ ആടും പൂക്കൾ വന്നെൻ  കാതിൽ

പെണ്ണേ  എന്ന്  ചൊല്ലി

സ്നേഹം  മാത്രമാണ്  വാഴ്വിൽ

സത്ത്യം  എന്ന് മെല്ലേ  മന്ത്രമോതി

സ്നേഹം  മാത്രമാണ്  വാഴ്വിൽ

സത്ത്യം  എന്ന് മെല്ലേ  മന്ത്രമോതി

  

ചുണ്ടൊടു ചുണ്ടമർന്ന്

ഞാൻ നിൻ  നെഞ്ചോടൊന്നു ചേരാൻ

മനസ്സിൽ മാത്രമൊന്നോർത്താൽ  മതി നീ  ആ.ആ..ആ.

മറുവാക്ക് ചൊല്ലാതെ വരും ഞാൻ

 

എന്നെത്തന്നെ  നിനക്കു  നൽകി,   

നിന്നെ എൻ,  മനസ്സെങ്ങും വാരി നിറച്ചു

 

 

മലവെള്ളം ഒഴുകും വേഗം പോലെൻ

മനസ്സും  വേഗം  ഒഴുകി

വേഗം വന്ന നേരം എന്നിൽ മോഹം നിറഞ്ഞൊഴുകി

ഇനി ഒരു പിരിവില്ലാ  തുടരും, തുടർക്കഥകൾ  പോലേ  

രാത്രികൾ പകലുകൾ മറക്കാം  ആ…ആ..ആ..

പല യാമങ്ങൾ  നാം ഒന്നായ്  രമിക്കാം

 

എന്നെത്തന്നെ  നിനക്കു  നൽകി,   

നിന്നെ എൻ,  മനസ്സെങ്ങും വാരി നിറച്ചു

  

 

മലർ മഞ്ചത്തിൻ  അരുകിൽ നാണത്തുടൻ 

ഞാനും  തനിയെ  നിന്നതും  

മാരൻ  അവനും മെല്ലേ നടന്നെൻ  അരുകിൽ  വന്നതും

എന്തൊരു പുതുമയിത് , എന്നവൻ ചോദിക്കേ

പറയുവാൻ വാർത്തകൾ മറന്നു ആ.ആ.ആ.

പ്രഭാത സ്വപ്നവും  മറഞ്ഞു.

 

എന്നെത്തന്നെ  നിനക്കു  നൽകി,   

നിന്നെ എൻ,  മനസ്സെങ്ങും വാരി നിറച്ചു

  .

 

സുന്ദരേശ്വരൻ  Date:  31st Aug 2016.

 

Courtesy:  Lyroc:  “Unnidathil ennai koduthEn  Naan uLLamengum aLLitheLithEn”

Lyricist:  Kavi Arasu  Kannadasan  Singer:  S Janaki 

Film:  AVaLUkkendru OR manam   Music:  Viswanathan  & Rama Moorthy

 

Sir  What a lyric, what a wordings and what a scintillating music especially  before the final stanza.

Thanks for the inspiration to translate in Malayalam.

For the line ‘Oodal konda peNmai ingu thaniyE  nindrathu, Koodal koLLa mannan  enthan arugE vanthathu’, I lost words.

Then from the scene I culled out few words and filled the gap. Kudos to Tamil.

Please link with http://indianfilmsongs.blogspot.in/2011/06/unnidathil-ennai-koduthen-avalukendru.html

 

I thought of finishing it with these lines

 

Mozhiyuvaan     vaarthakal    maRannu  aa..aa..aa 

Manassile    prabhaatha   swapnavum   maRanju

 

 മൊഴിയുവാൻ  വാർത്തകൾ  മറന്നു  ആ..ആ..ആ..

മനസ്സിലെ പ്രഭാത  സ്വപ്നവും  മറഞ്ഞു              

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s