വീണ്ടുമാ സായാഹ്നങ്ങൾ

വീണ്ടുമാ സായാഹ്നങ്ങൾ എൻ

ഏകാന്തതയിൽ തളിരിടുന്നു

വീണ്ടും എൻ മനസ്സിൽ

നിൻ ഓർമകളിൻ

പൂ വിരിയാനായ് മാത്രം

 

എൻ ഓർമയിൽ നാമിരുവരും

കളിച്ചു ചിരിച്ചു നടന്നകാലം

നാമൊന്നായ് മഴയിൽ

ഒരു കുടക്കീഴിൽ നടന്ന കാലം

ആഹ്ലാദത്തിൻ ആ നിമിഷങ്ങൾ

എന്നിൽ വന്നു നിറയുമ്പോൾ

എൻ  ഹൃദയം ശാന്തമായ

നദിയിൽ  ഒരു ഒടമായ് ഒഴുകുമല്ലോ .

 

ആട്ടക്കഥ തിര വീണു

നളനുപോലും  പിരിയേണ്ടി വന്നു

നാളെയത് തുടരുമ്പോൾ

പിരിഞ്ഞ നളൻ വീണ്ടും ഒന്നുചേരും

കഥയിലെ നായകൻറെ ശോക രസം

സ്വൽപ്പ നേരം 

എന്റെ മാത്രം സായാഹ്നങ്ങൾ

വിധി എഴുതും ശോക ഗാനം

 

അറിയില്ലെനിക്ക്‌ നാം വീണ്ടും

ഒരുമിച്ചു കാണുമോ

പറയാതെ പോയതെല്ലാം

വീണ്ടും നമ്മൾ തമ്മിൽ

പറയാൻ പറ്റാതെ പോകുമോ

നമ്മെ തമ്മിൽ പിരിച്ച വിഥി  നമ്മെ

വീണ്ടും ഒന്ന് ചേർക്കാതെ പോകുമോ

 

 

സുന്ദരേശ്വരൻ    Date: 28th Feb 2016

 

By Sundareswaran  date:  27th Feb 2016

 

Inspiration from the Hindi song “ Phir wohi shaam wohi gam”  sung by Talath mahmood for film Jahan Arah  and Lyricist:  Rajeender kishen   Music:  Madan Mohan

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s