ഋതു ഭേദങ്ങൾ എന്നിൽ വന്നലിയുന്നല്ലോ

ഋതു ഭെദങ്ങളാൽ വാർത്ത പൊൻ  ശിൽപ്പമേ

ഹിമ കണം വിതറും  സൂര്യ പ്രകാശമേ

നിന്നുള്ളിൽ  ഞാനാവാൻ  എന്നുള്ളിൽ  നീയാവാൻ

നിൻ  നെഞ്ചോടു ചേരാൻ

നിൻ  കണ്ണിൽ  കുളിർ കായാൻ

എന്നും നിനക്കായ് എൻ   പ്രേമാഭിലാഷം

 തക തകിട തക തകിട താം

തക തകിട തക തകിട താം

തഗജ്ജം തഗജം തരികിട തരികിട

തജ്ജം  തഗജം  തനനനം തനം.

ഋതു ഭേദങ്ങൾ എന്നിൽ വന്നലിയുന്നല്ലോ

പുതു ജതി താള ലയങ്ങൾ അതിൽ പകരുന്നല്ലോ

സാമത്തിൻ ഗാനങ്ങൾ ഉയരുന്നല്ലോ

മണി വീണ വന്നെന്നുള്ളിൽ ശ്രുതി മീട്ടുന്നല്ലോ

തജ്ജം  തഗജം  തനനനം തനം

തജ്ജം തഗജം  തനനനാ

തക തകിട തക തകിട താം

 ഭാവങ്ങൾ താളങ്ങൾ എൻ മേനിയിൽ

രാഗാത്മജമായ് വന്നൊഴുകുന്നല്ലോ

എൻ നയനങ്ങളിൽ ആടും  രസഭാവങ്ങളും

 (show Rasaas)

 എൻ നയനങ്ങളിൽ ആടും  രസഭാവങ്ങളും

എന്നിൽ നീ അലിയാനായ് കൽപ്പിക്കുന്നു

നീയൊരു സുന്ദര ഗന്ധർവനല്ലയൊ

നിന്നിൽ മയങ്ങത്തവർ ആരു മുണ്ടോ…..  

നിന്നോടൊത്താടാൻ എന്നിൽ വ്യാമോഹവും

നിന്നിൽ ഞാൻ കാണുന്ന നവഭാവവും

നിന്നോടൊത്തലിയാൻ എന്നിൽ  ആവേശവും

നിന്നെ എന്നേക്കുമായ് എന്നിൽ ചേർത്തീടുവാൻ.

മീനോടു വിളയാടാൻ വല മാത്രമേ

എന്നേ നീ വലവീശാൻ നോക്കീടാതെ

വർണ പറവകൾ പോലുള്ളെൻ മനസ്സിനെ

നീയും വെറുതെ

സ്വർണ കൂടതിൽ  ഒതുക്കാൻ ശ്രമിച്ചിടാതെ  

 എന്നിൽ നീ ചേർന്നലിയുന്ന യാമങ്ങളിൽ

എന്നും നിനക്കേകും  നവരാഗ സായൂജ്യങ്ങൾ

വാനും മണ്ണും കൊതിക്കുന്നല്ലോ

എന്നെ വാരി പുണർന്നീടുവാൻ

വീണ്ടും ജെന്മങ്ങൾ ഞാൻ എടുക്കുമല്ലോ

നിന്നിൽ ലയിക്കാനായി മാത്രം

ചിറകില്ലാ പക്ഷിയാണു നീ എന്നുമെന്നും

വിഷമുള്ള സർപ്പമാണിന്നു നീയും

എന്നോടൊത്തു പറന്നീടാൻ മോഹിക്കാതെ

എൻ മുന്നിൽ നിൽക്കാൻ നീ ധാഹിക്കാതെ

എത്ര ജെന്മങ്ങൾ നീ എടുത്താലും

എന്നോട് കേണു നീ  യാചിച്ചാലും

എന്നടുത്തെത്താൻ നിനക്കാവില്ലടി

എന്നും ഞാൻ നിന്നിൽ മയങ്ങാത ആണാണെടീ

നീയൊരു ചാഞ്ചാടും ശിൽപ്പം

അതിലും  നീ പെണ്ണായ് പിറന്നതെ വെറും നഷ്ട്ടം

തഗജ്ജം തഗജം തരികിട തരികിട

തഗജ്ജം തഗജം തരികിട തരികിട

തഗജ്ജം തഗജം തരികിട തരികിട

തക തകിട തക തകിട താം

തക തകിട തക തകിട താം.

 

 സുന്ദരേശ്വരൻ

 By  sundareswaran  date:  22nd Jan  2016

 A new version in Padayappa Song.  My imagination went a bit with MalayaLam.

 Legend:  Bold font for Male voice and  Lean Black for female.

The fight between Padayappa and Neelaambari will be everlasting.

Thanks for the inspiration.

Please listen to the Tamil version “Minsaara poove peNpoove” written by Vairamuthu Sir.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s