എന്നേയും, വരവേൽക്കാൻ വന്നുവോ

എന്നേയും, വരവേൽക്കാൻ വന്നുവോ

എങ്ങും ഞാൻ, കാണുമീ അഴകെല്ലാം

ഈ വനജ്യോത്സ്നകൾ,    മാടി വിളിക്കുന്നുവോ

ഈ വാനമ്പാടി,     കൂവിപ്പാടുന്നുവോ

എന്നിൽ എന്നും ഒരു പുതു ജീവൻ നൽകാൻ.

പ്രകൃതിയിൽ കാണും സൗന്ദര്യമെല്ലാം

ദൈവം നമുക്കായ് നൽകുമ്പോൾ

നാമും  അതിനു, പ്രത്ത്യുപകാരമായ്

നല്ലതു എന്തെങ്കിലും ചെയ്യേണ്ടേ

അതിന്നായ് ദൈവം നമുക്കരുളിയ ജീവൻ

ഒരു പങ്കെങ്ങിലും  നൽകേണ്ടെ ?

ഭൂമിയിൽ പൊഴിയും മാമഴപോലും

തനിക്കായ് ഒരു തുള്ളി  എടുത്തതില്ല

പകൽ  മേഘം മൂടിയാലും

വെളിച്ചം അതിൽ  ഉണ്ട്

ഇരുൾ മൂടും നേരവും

വിളക്കുകൾ ഉണ്ട്

നം വാഴ്വിലും,    നമുക്കൊരു

സുപ്രതീക്ഷയുണ്ട്.

വിജയങ്ങൾ പോലെ പരാജയങ്ങളും 

നല്ലതെന്ന് നാം കരുതുമ്പോൾ

വിശ്വാസമതിൽ നാം വിശ്വാസം കൊണ്ടാൽ

നാളേ എന്നതും, ഇന്നേ വരും

തെറ്റുകൾ എല്ലാം കുറ്റങ്ങൾ അല്ല

ചെരിവുകൾ ഒന്നും വീഴ്ച്ചയുമല്ല

പുഞ്ചിരി തൂകും  വാർത്തകൾ പോരേ

മണ്ണിൽ മഹാ യുദ്ധങ്ങൾ  നിർത്തിടുവാൻ

പാപങ്ങൾ ചെയ്യും നമ്മുടെ ജീവൻ

പാതകൾ മാറി പോകുന്നു

പാവനമായൊരു ജീവൻ തേടി

പോയവർ നമ്മുടെ പൂർവാത്മാക്കൾ

പാപങ്ങൾ പോക്കാൻ അവരുടെ പാതയിൽ

പാതി ദൂരമെങ്ങിലും  ചെന്നിടാം.

പുതിയ പാതകൾ  അവിടേ  തുറന്നിടും

പിറന്ന വാഴ്വിൻ  ആഴം   വിളങ്ങിടും.

തെറ്റുകൾ ചെയ്തു ചെയ്തു

അറിവ് വന്നതിനാലാണോ

സംസ്ക്കാരം പിറന്നത്‌

സംസ്ക്കാരം  വന്നതിനാലാണോ  

തെറ്റുകൾ ചെയ്യാൻ തോന്നുന്നത് 

ജീവിതം എന്നത്

സുഖ ദുഖങ്ങൾ  ചേർന്നത്‌

ദുഖത്തിൽ സുഖം കണ്ടാൽ

ജീവിതം  നല്ലത്

ഈ തത്ത്വ ചിന്തകൾ

എന്നോ  പിറന്നത്‌.

 സുന്ദരേശ്വരൻ  Date:  7th October 2015

Courtesy:  lyric:  ‘Santhosham kaaNaatha Vaazhvundaa 

Sangeetham  paadaatha aaRundaa’    Film:  Vaasanthi  Music: Chandrabose.

Please link with www.youtube.com/watch?v=QFk5lKCwT4Q

I do not know the lyricist, but thanks for him or her for the inspiration to write in Malayalam. I have culled few words and lines and used it here.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s