സായം സന്ധ്യ

സായംസന്ധ്യാ നേരമോ ?

കുങ്കുമത്തിൻ വർണമോ

പകലേ പോകു നീ
രാത്രിയേ വരവേറ്റിടാൻ

രാ പ്പൂക്കൾ വിരിഞ്ഞിടാൻ

നിലാവേ ……….

പൂർണമായ് , വളർന്നു ,ചമഞ്ഞു വാ

സായംസന്ധ്യാ നേരമോ ?

കുങ്കുമത്തിൻ വർണമോ

പകലേ പോകു നീ
രാത്രിയേ വരവേറ്റിടാൻ

രാ പ്പൂക്കൾ വിരിഞ്ഞിടാൻ

നിലാവേ ……….

പൂർണമായ് , വളർന്നു ,ചമഞ്ഞു വാ.

വാനിൽ എല്ലാ താരങ്ങളും

പളുങ്കുപോലെ തിളങ്ങുന്നു

രാവിൽ പൂക്കും പൂക്കളെല്ലാം

ചുറ്റും പുതുമണം പരത്തുന്നു.

ഇവിടം സ്വർഗമോ ?

ഇതിൽ നാം രമിച്ചിടാം

കാർ മുകിലേ ……….

ഇരുൾ നീക്കി , വെളിച്ചം നൽകു നീ.

സായംസന്ധ്യാ നേരമോ ?

കുങ്കുമത്തിൻ വർണമോ

പകലേ പോകു നീ
രാത്രിയേ വരവേറ്റിടാൻ

രാ പ്പൂക്കൾ വിരിഞ്ഞിടാൻ

നിലാവേ ……….

പൂർണമായ് , വളർന്നു ,ചമഞ്ഞു വാ.

കുളിർ കാറ്റിൻ സുഗന്ധത്തിൽ

കൈകോർത്തു നടന്നിടാം

ഈ, മഞ്ഞുപെയ്യും രാവിൽ നാം

ഒരു കൂട്ടിന്നുള്ളിൽ കഴിഞ്ഞിടാം .

ഇരുവരിൻ ഉണർവുകൾ

നാം ഒരുമയായ് പങ്കിടാം .

കുളിർ കാറ്റേ ………

ഇരുവരേയും, തലോടി, താരാട്ടുപാടി, പോകു നീ.

സായംസന്ധ്യാ നേരമോ ?

കുങ്കുമത്തിൻ വർണമോ

പകലേ പോകു നീ
രാത്രിയേ വരവേറ്റിടാൻ

രാ പ്പൂക്കൾ വിരിഞ്ഞിടാൻ

നിലാവേ ……….

പൂർണമായ് , വളർന്നു ,ചമഞ്ഞു വാ .

ചാറൽ മഴയിൽ നനഞ്ഞിടം

പാദങ്ങളാൽ ഓളം തീർത്തിടാം

രാക്കുയിലിൻ ഗാനം കേട്ടിടാം

മധുര സ്വപ്നങ്ങളിൽ മയങ്ങിടാം

നാം ഇരുവരിൻ യോജിപ്പിൽ

നം ജീവിതം ധന്യമാം.

പകലേ ……….

നീ മാത്രം കാലം കഴിഞ്ഞു വയ്കി വാ.

സായംസന്ധ്യാ നേരമോ ?

കുങ്കുമത്തിൻ വർണമോ

പകലേ പോകു നീ
രാത്രിയേ വരവേറ്റിടാൻ

രാ പ്പൂക്കൾ വിരിഞ്ഞിടാൻ

നിലാവേ ……….

പൂർണമായ് , വളർന്നു ,ചമഞ്ഞു വാ

By Sundareswaran

Date: 5th August 2014

This lyric is set to raga HAMSANAATHAM

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s