ചിരിക്കും ചെറിയ ചിന്തനകൾ

ചിറകടിച്ചു പറക്കുന്നെന്മനസ്സിൽ

ചിന്തകൾ തന്നുടെ  തിരയോട്ടത്തിൽ

ചിരിക്കുവാൻ മാത്രമായ് തേടി ഞാൻ   മൊത്തമായ്‌

ചെറുതായ് വല്ലതും  കാണുവാനായ്.

ചുറ്റുപാടുകളിൽ  കാണുന്ന  കാഴ്ചകൾ

ചുറ്റിലും  വാഴുന്ന മർത്യർതൻ  ജീവിതം

ചൊല്ലുന്ന ചെയ്യുന്ന  വാർത്തകൾ  പ്രവർത്തികൾ

ചേർന്ന് നിറയുന്നു  ചെറു തുള്ളികളായ് എന്നോർമയിൽ

ചിരിക്കാൻ പറ്റിയ പലതും  ഞാൻ  കണ്ടെങ്കിലും

ചിരിയുടെ ഉൾഭോധമുണർവുകൾ  ഞാൻ   അതിൽ കണ്ടില്ല.

ചിരിക്കാൻ പറ്റിയ കുഞ്ഞന്റെ  കവിതകൾ കേട്ടപ്പോൾ

ചിന്തിക്കാൻ തക്ക വാക്കുകൾ പലതും കണ്ടു

ചിരിയടക്കാൻ വയ്യാതെ ഞാനും  ചിരിച്ചപ്പോൾ

ചാക്ക്യാരും എൻ സ്വപ്നത്തിൽ എന്നോടൊത്ത്‌

ചിരിച്ചതുപോൽ   തോന്നി.

 

By Sundareswaran

 

Dated 20th March 2014.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s