ഓർമകൾ മരിക്കാറില്ല

ഇടനാഴിയിൽ നിന്നുമുയരും

ഒരുഗാനത്തിന്നാധ്യവരികൾ

ചെവിയോർത്തു കേട്ടനേരം

ഞാൻ  അറിയാതെ നിന്നുപോയി .

പുതുതായി  എന്നിലേതോ

മനമാറ്റം  വന്നപോലെ

ചെറുതായി പുഞ്ചിരിച്ചു

അത് വീണ്ടും പാടിനോക്കി .

ഒരു പാദസ്സരത്തിൽ നിന്നും

കിലുങ്ങുന്ന  മണിനാദം കേൾക്കേ

തിരിഞ്ഞൊന്നു നോക്കിയപ്പോൾ

തിരശ്ശീലക്കു പിന്നിൽ

തെളിയാതെ കാണുന്ന നിഴലുപോലെ

മുഴുവൻ അടയാത്ത വാതിൽപ്പഴുതിലൂടെ

നിൻടെ  നിഴൽ രൂപം മാത്രമായ് കണ്ടു .

കസവിട്ട ചേലയണിഞ്ഞു

നെറ്റിയിൽ  ചന്ദനം കുങ്കുമം  ചാർത്തി

തലയിൽ  മുല്ലപ്പൂമാലയണിഞ്ഞു

കണ്മൂടി  ദൈവ   സന്നിധിയിൽ നില്ക്കേ

നിൻ അഴകേഴും  മുഖം ഞാൻ കണ്ടു

മധുവിൻറെ  ഭാരം താങ്ങാൻ

അഭലയാം  പൂക്കൾ  തൻറെ

തലതാഴ്ത്തി നിൽക്കുന്നപോലെ

തലതാഴ്ത്തി നീയും മെല്ലെ

ചെറുതായി ചുണ്ടനക്കി

ഭഗവാൻറെ  നാമം ചൊല്ലി

മനതാരെ പ്രാർഥിക്കും നേരം

കതിർമണ്ഡപത്തിൽ  നീയും ഞാനും

മലർമാലയണിഞ്ഞ പോലെ

ഒരു താലി നിൻ കഴുത്തിൽ

അണിയിക്കും പോലുള്ള സ്വപ്നം

മനതാരെ ഞാനും കണ്ടു.

പലനാൾ കഴിഞ്ഞപിന്നേ

മുറപോലെ ഞാനുമെത്തി

നിൻ വീട്ടുകാരുമൊത്ത്

നിൻ മന സാമീപ്യം നേടാൻ .

നിൻവീട്ടിൻ  വാതിൽപ്പടി വരെ

എത്തിയ നേരം ഞാൻ കേട്ടറിഞ്ഞു

നീയുമീലോകത്തി ലില്ലെന്ന സത്യം .

നീയില്ലെന്നരിഞ്ഞപ്പോൾ  മുതൽ

നിർജീവമായിതീർന്നെന്മനസ്സും .

നിറഞ്ഞ കണ്ണുകൾ  തുടച്ചു ഞാനും

നിന്നാത്മ ശാന്തിക്കു  പ്രാര്തിച്ചു നിന്നു .

ഓടി മറഞ്ഞു  പല വർഷങ്ങളും, പിന്നെ

വീണ്ടുമെത്തി വസന്തവും ശിശിരവും

നോക്കിയിരിക്കുന്നു ഞാൻ  ഇപ്പൊഴും  നിന്നുടെ

നിഴലാർന്ന രൂപത്തിൻ പ്രതിച്ചായകൾ .

നോക്കുന്നു ഞാൻ ഇപ്പൊഴും

തുറന്നിട്ട ജാലകത്തിലൂടെ

ദൂരെ വിജനമാം ആകാശം തന്നിൽ

ഇടറുന്ന  നിർമോഹ മനസ്സുമായി.

തോന്നുന്നു എനിക്കെപ്പൊഴും

മാനത്തു കാണുന്ന പക്ഷികളെല്ലാം

നിൻ ഗാനത്തിൻ ആധ്യവരികൾ

വീണ്ടും ശ്രുതിചെർത്തു പാടുന്നപോലെ .

കാത്തിരിക്കാം നീ വരുംവരെ ഞാനും

പൌർണമി നാളന്നു നിന്മുഖം കാണാൻ .

പാദസ്സരത്തിന്റെ കിലുങ്ങുമാം  ശബ്ദം

എൻ കാതിൽ കേൾക്കുന്ന പോലുള്ള തോന്നലിൽ

എന്നെ മറന്നു ഞാൻ ഓടിവന്ന്

വാതിൽ തുറന്നങ്ങു  നോക്കുന്ന നേരം

വിജനമാം ഇടനാഴി മുഴുവനും പെട്ടെന്ന്

ഇരുളിൻറെ പുകമറയിൽ മുങ്ങുന്നു വീണ്ടും.

നീ പാടിയ ഗാനത്തിൻ ആധ്യവരികൾ

എന്നോർമയിൽ  ഒഴുകുന്നു വീണ്ടും വീണ്ടും .

മഞ്ഞിൽ പ്പൊതിഞ്ഞ പൂപൊൽ

എൻ കണ്ണിൽപ്പതിഞ്ഞൊരാമുഖം

എന്നും മായാത്ത സ്വപ്നമായ്

മണ്ണിൽ  വാഴുന്ന നാൾവരെ

ഓർക്കാം  മറക്കാതെ ഞാൻ എപ്പൊഴും .

 

 

( സുന്ദരേശ്വരൻ )

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s