അവസാന സ്നാനം

ഓം  നമ ശിവായ

മനുഷ്യ ജീവിതത്തിൽ പരിപൂർണതയുറെ ചവിട്ടുപടിയായ മോക്ഷത്തിന് കാശിയിൽ പോയി ഗംഗയിൽ ഒരുതവണയെങ്ങിലും സ്നാനം ചെയ്യണം എന്ന വാക്യം ഹൈന്ദവ ധർമത്തിന്റെ  അടിസ്ഥാന തത്വമാണ്.

ഭഗീരതൻ തന്നുടെ പരമ പ്രയത്നത്താൽ ഗംഗയെ അവളുടെ വാസസ്തലത്തി ൽനിന്ന് ഭൂമിയിലേക്ക്‌ കൊണ്ടുവന്നു.അവളുടെ പ്രഗൽഭതയും അവൾ വരുന്ന വേഗതയും കണ്ടു ഭയന്ന ഭഗീരതൻ, അവളുടെ വേഗതയെ തടയാൻ പരമശിവനോട് പ്രാർത്തിച്ചു.പരമശിവനും തന്റെ ജഡയിൽ അവളെ സ്വീകരിച്ചു.

ഭഗീരതൻ ഭയന്നതെന്തിന്ന്?   അവളുടെ വേഗതയിൽ വേദങ്ങളും ഉപനിഷത്തുക്കളും മറ്റു സംസ്ക്കാരങ്ങളെയെല്ലാം കാക്കുന്ന തത്വസംഹിതകളും മണ്മറഞ്ഞു പോകുമോ എന്ന ഭയം.  തന്റെ വംശ പരമ്പരക്ക് മോക്ഷം ലഭിക്കുവാൻ താൻ ചെയ്ത തപസ്സും പ്രയത്നവും തന്നാൽ തന്നേ  നശിച്ചുപോയാൽ അതില്നിന്നു തനിക്ക് ശാപമോക്ഷം കിട്ടില്ലെന്ന ഭയം കാരണം പരമശിവനോട് കരുണ കാണിക്കാൻ പ്രാർഥിച്ചു.

ഗംഗയുടെ വേഗത ഒരളവു കുറഞ്ഞു.എന്നാലും അവളുടെ ശക്തിക്ക് ഒരുകുറവും വന്നിട്ടില്ല.

ഇടക്കിടക്ക് അവളുടെ ശക്തി വെളിപ്പെടുമ്പോൾ അവൾ പോകുന്ന പാതയെല്ലാം നവീനമാക്കപ്പെടുന്നു.  ധർമത്തിന്റെ പാതയിൽ നിന്ന് മനുഷ്യൻ അധർമ പാതയിൽ നീങ്ങുമ്പോഴെല്ലാം ഞാൻ പ്രത്യക്ഷപ്പെടും എന്ന ഗീതോപദേശം പോലെ.  ഈ സത്യം ഇന്നും ലോകമെങ്ങും വെളിപ്പെടുന്നു.

പഞ്ചശക്തികളിൽ കാറ്റ് മലിനമാകുമ്പോൾ കൊടുംകാറ്റായ് മാറി ത്വരിതപ്പെടുത്തുന്നു.ജലം മലിനപ്പെടുമ്പോൾ വെള്ളപ്പൊക്കത്താൽ ശുദ്ധീ കരിക്കപ്പെടുന്നു.  ഭൂമി മലിനമടയുമ്പോൾ ഭൂകമ്പം മൂലമോ അഗ്നിപർവത പ്രത്യാഘാതം മൂലമോ ശുദ്ധം ചെയ്യപെടുന്നു.അന്തരീക്ഷം മലിനപ്പെടുമ്പോൾ സൂര്യകിരണങ്ങളിൽ വരുന്ന മാറ്റങ്ങലാലും അമ്ല മഴകൾ കാരണമായും ശുദ്ധത യടയുന്നു.  അഗ്നി –ഇതിന്ന് മാലിന്യം സംഭവിക്കുന്നില്ല. ഇത് മലിനതയെ പാടെ അകറ്റി ക്ഷാരമാക്കി പഞ്ച ഭൂതങ്ങളെയും സംസ്കരിചെടുക്കുന്നു. ഈ പരിണാമ ചക്രം കൂടെക്കൂടെ നടന്നുകൊണ്ടിരിക്കും മനുഷ്യ മനസ്സിലെ വിഷാംശവും അമൃതാംശവും ഏതെല്ലാം രീതിയിൽ മാറുന്നു എന്ന ഉത്തോലന തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ.

അനാശാസേന ഒഴുകുന്നവളാണ് ഗംഗ. സംസ്കൃതത്തിൽ ഇവൾക്ക് “ഗംഭീര്യാ  ഗമനാ ഇതി ഗംഗ “എന്ന് ഉൽഘൊഷിക്കുന്നു.

തന്നിച്ചയിൽ സഞ്ചരിക്കുന്നവൾ  ഗംഗ. ശന്തനു മഹാരാജാവിനുപോലും  ഗംഗയുടെ കരം പിടിച്ചപ്പോൾ തന്നിഷ്ടതിന്നു തന്നേ പോകാൻ അനുവദിക്കണം എന്ന അവളുടെ നിഭന്തനക്കു വഴങ്ങേണ്ടി വന്നു.

യുഗങ്ങൾ പലതുമാറി.  ഗംഗാപ്രവാഹം തുടർന്നുകൊണ്ടെയിരിക്കുന്നു.

 

പണ്ട് ഋഷിവര്യന്മാർ തപസ്സിൻറെ ശക്തിയിൽ വേദങ്ങളെയും വേദാങ്ങങ്ങ ളേയും നാടാകെ പരത്തുവാൻ ജയ്ത്രയാത്ര നടത്തി.ഭാരത വർഷത്തിൽ തപസ്സിനു പറ്റിയ സ്ഥലങ്ങൾ കണ്ടെത്തുവാൻ അവർ മുതിർന്നു.

മനുഷ്യന് വാനപ്രസ്ഥാശ്രമത്തിൽ നിന്ന്  സന്യാശ്രമത്തിൽ പ്രവേശിച്ച ശേഷം ജീവൻ മുക്തി കിട്ടാൻ എന്തു മാർഗം? എവിടേക്ക് പോകണം ? എന്നവർ അന്വേഷിച്ചു.സ്വശരീരം ദെവത്തിന് തന്നെ ആത്മാഹൂതിയായ് സമർപ്പിക്കാൻ അവർ ഇടം തേടി.

ആ പരമപദം എവിടേ ?  ക്വാ  ശിവാ ? എന്ന പദം  അവർ മനസ്സിൽ കണ്ടു.

സംസ്കൃതത്തിൽ ക്വാ എന്നാൽ എവിടെ?  ശിവ എന്നാൽ പരമാത്മാവ്‌.  ശയവ പദത്തിന്റെ മാറ്റൊലി.ശയവം എന്നാൽ ജീവനുള്ളത്‌.ആശയവം  എന്നാൽ ജീവനില്ലാത്തത്. അതായത് ജഡ വസ്തുക്കൾ.

നടന്നുനടന്ന് ഋഷി വര്യന്മാർ ഗംഗാനദി യുടെ തീരത്തെത്തി.  ശക്തിയായ് ഒഴുകുന്ന ഗംഗാനദി.ഇവിടെ അവർ തേജോമയമായ രൂപം കണ്ടു.വിശ്വരൂപ ദർശനത്തിലൂടെ ആ പരന്താമൻ അർജുനനു നൽകിയ കാഴ്ച പോലെ.ഒരു താണ്ഡവ മാടുന്ന പ്രക്രിയ.

ഈ സ്ഥലത്തിൽ ആ പരമസ്വരൂപന്റെ രൂപദര്ശനത്തിൽ മതി മയങ്ങി അവർ വീണ്ടും ചിന്തിച്ചു.  ക്വാ ശിര? പാദം മാത്രം കണ്ട അവർ ശിരസ്സെവിടെ യെന്നു ഉയരത്തേക്ക് നോക്കി.എവിടെയും കാണാൻ സാധ്യമായില്ല.തപസ്സിന്റെ പക്വത വരാത്ത കാരണ മാണോ ഈ അവസ്ഥക്ക് കാരണം എന്നോർത്ത് ദുഖിച്ചു.

ജീവന്മുക്തിക്കേതു വഴി  ?  എവിടെ തേടും?    ശക്തമായ് ഒഴുകുന്ന ഗംഗയിൽ വീണ്ടും നോക്കി.ആ പരംപോരുളിന്റെ മുഖം ആ വെള്ളത്തിൽ സ്പടികം പോലെ തെളിഞ്ഞു കണ്ടു.ആ പരംപോരുൾ പരിപൂർണമായി ഇവിടെ സ്ഥിതി ചെയ്യുന്നു എന്ന  സത്യം അവർ കണ്ടെത്തി.

ഈ സ്ഥലത്തിന് ‘കാശി “ എന്ന നാമം  ഉരുവായി.

ജീവിതത്തിൽ മോക്ഷം  കിട്ടുവാൻ ശി വശ ക്തിയിൽ തന്റെ ശരീരം കത്തിച്ചാമ്പലായി  ഗംഗയിൽ ഒഴുകണമെന്നു അവർ പ്രാർഥിച്ചു.

ജീവിതത്തിന്റെ പൂർണതയടയുവാൻ  കാശിയിൽ പോയി അവസാനമായി ഗംഗയിൽ മുങ്ങുമ്പോൾ വീണ്ടും പോങ്ങരുതേ ഓം നമശ്ശിവായ എന്ന മന്ത്രം ജപിച്ചുകോണ്ടിരുന്നാൽ മാത്രം  മതി. .

 

                                            ഓം         ഓം        ഓം         നമശ്ശിവായ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s