ജീർണോ ധാ രണം

വളഞ്ഞു പുളഞ്ഞു  പോകുന്ന ആ ടാർ റോഡിൽ  നിന്ന്‌  മാറി ബസ്‌ മണ്‍ റോഡിൽ തിരിഞ്ഞപ്പോൾ മാനസ്സാകെ ഒന്നു പതറി.

ബസ്സിൽ  നാലു യാത്രക്കാരെ ഉണ്ടായിരുന്നുള്ളൂ . “ചിത്രപ്പടി “എന്ന് കണ്ടക്ടർ വിളിച്ചു പറഞ്ഞപ്പോൾ  ബസ്‌ നിന്നു .  ഞാൻ മാത്രമേ ബസ്സിൽ  അവശേഷിച്ചിരുന്നുള്ളൂ . താഴേ ഇറങ്ങി. മണ്‍ പൊടി പാറ്റിക്കൊണ്ട് ബസ്‌വീണ്ടും മുന്നോട്ടു നീങ്ങി ആ പൊടിപടലത്തിൽ മറഞ്ഞു .

 ഉച്ചയാണെങ്കിലും ഇരുട്ടുവാൻ തുടങ്ങി .കാർ മേഘങ്ങളും കൂടുന്നുണ്ടായിരുന്നു. ഒരു കനത്ത മഴക്കുള്ള കോപ്പുണ്ട്. അടുത്ത് ഒരു  ചെറിയ ചായക്കട കണ്ടു. ബെഞ്ചിലിരുന്നു ചായ കുടിക്കുമ്പോൾ പഴയ  ഓർമകൾ ഓരോന്നായി അലതല്ലി മുന്നോട്ടു വന്നു.

നാൽപ്പതു വർഷം  മുമ്പു നടന്ന ഓരോ സംഭവങ്ങളും വരിവരിയായി മനസ്സിൽ തെളിയാൻ തുടങ്ങി .

“ചിത്രപ്പടി ” _ ഒരു വലിയ തറവാടിന്റെ കേളികേട്ട നാമം. മുത്തച്ഛന്റെ നിഴലിൽ ഒരു പട്ടാളച്ചിട്ടയോടെ നടന്ന കാലം. ഒരു മഹാരാജാവിന്റെ മന്ത്രിയായിരുന്ന മുദു മുത്തച്ചന്നു രാജാവു സമ്മാനിച്ച ആകെത്തുകയായ നൂറേക്കർ നിലപ്പരപ്പിന്റെ ഏക നായകനായ മുത്തച്ഛൻ. .മുദു മുത്തച്ഛന്റെ സൌന്നര്യവതിയായ ഏക മകളെ രാജാവിന്നു വിവാഹം ചെയ്തു കൊടുത്തതിനു പാരിതോഷികമായി നൽകിയ ഈ വലിയ ഭൂ പ്രദേശം എന്ന് മുത്തച്ഛൻ   ഇടയ്ക്കിടയ്ക്ക് അച്ഛനോട് നെഞ്ച് തട്ടി പറയാറുണ്ടായിരുന്നു.

 .ഓർമവന്ന കാലം മുതൽ ഈ വലിയ ഭൂ പ്രദേശത്ത് ഓടി നടന്ന്           ഓരോ മുക്കും മൂലയും നന്നായി അറിയാമായിരുന്നു . ഇത്രയും വലിയ ഭൂ പ്രദേശത്ത് ഓരു വലിയ വീട്. വീടോ അതോ മഹാരാജാവു തന്ന ഒരു ചെറിയ കൊട്ടാരമോ. മുതു മുത്തച്ചനോടു ചോദിച്ചാൽ ഒരുപക്ഷേ പ്രൌഡതയോടെ പറയുമായിരുന്നു. ആരും ഇതിനെപ്പറ്റി അന്വേഷിച്ചതായി ഓർമയില്ല. അച്ഛന്റെ ഏഴു വലിയ സഹോദരന്മാരും അഞ്ചു സഹോദരിമാരും അവരുടെ കുടുംബാങ്ങകളും കുട്ടികളും എല്ലാ വരും ഈ തറവാട്ടിൽ തന്നേ താമസിച്ചിരുന്ന കാലം. എല്ലാവരിലും ഇളയവനായ അച്ഛനും അച്ഛന്റെ ഇളയമകനായ എന്നേയും എല്ലാവർക്കുംഇഷ്ടമായിരുന്നു.എന്റെ മൂത്ത സഹോദരി. അവൾ ഇന്നില്ല

 .ചായക്കടയിൽ എത്രനേരം ഇരുന്നെന്നു ഓർമയില്ല .”ഗ്ലാസ്സ് “എന്ന്  ഒരു പയ്യൻ വന്ന്‌ ചോദിച്ചപ്പോൾ വീണ്ടും പുതിയ ലോകത്തേക്ക് കടന്നുവന്നു .ഗ്ലാസ്സും പണവും കൊടുത്ത്‌ എഴുന്നേൽക്കാൻ  ഭാവിച്ചു.

തോളിൽ ഒരു കൈപ്പത്തി അമർന്നു . തിരിഞ്ഞ് നോക്കിയപ്പോൾ ആ മുഖം പെട്ടെന്ന് തിരിച്ചറിഞ്ഞു. “രാമു “.  പുത്തൻവീട്ടിൽ രാമൻകുട്ടി എന്ന് സ്കൂളിൽ മാസ്റ്റർ ഹാജർ വിളിക്കുമ്പോൾ കേട്ട ശബ്ദം ചെവിയിൽ മുഴങ്ങി . വീണ്ടും വീണ്ടും ആ ശബ്ദം ഒരു മർമരതോടെ കാതുകളിൽ വന്നണഞ്ഞു .

എന്റെ രാമു  എന്റെ മാത്രമായ രാമു എന്റെ മുൻപിൽ നിൽക്കുന്നു .നാൽപതു വർഷത്തെ വേർപിരിവിനു ശേഷം വീണ്ടും കണ്ടപ്പോൾ വാർത്തകൾ പുറത്തു വരാതെ തൊണ്ടയിൽ തങ്ങി .കണ്ണുനീരിൽ കുതിർന്നു നിൽക്കുന്ന രാമുവിൻറെ കണ്ണുകളിൽ ഉറ്റു നോക്കി .

സ്കൂളിൽ പഠിക്കുന്ന കാലം . ഓടിയും ചാടിയും കണക്കുകൾ ശരിക്ക് ചെയ്യാതെ ചൂരൽ പ്രയോഗമേറ്റു  നൊന്തു കരഞ്ഞ കാലങ്ങൾ .എല്ലാം പെട്ടെന്ന്‌ ഓർമവന്നു

ഇപ്പോൾ ആ വീട്ടിൽ _ ആ ചിത്രപ്പടി തറവാട്ടിൽ ആരെല്ലാം ഉണ്ട് എന്ന് രാമുവിനോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരത്തിൽ മനസ്സ് സമാധാനിച്ചു .

രേണ്ടുപേരും കൂടി നേരെ നടന്ന് ആ വലിയ പടിപ്പുരയുടെ മുമ്പാകെ നിന്നു. എല്ലാം ജീർണിച്ച നിലയിൽ. കല്ലുകൾ വീണ് ഓടുകൾ പൊട്ടി,  പട്ടികകൾ കഴുക്കൊലുകൾ  ചിതലരിച്ച് കാട്ടുചെടികൾ പടർന്ന ആ പുരയുടെ രൂപം കണ്ടപ്പോൾ കണ്ണിൽ നീർമൽകി.

അകത്തു കടന്നു .നേരെ നടന്ന് വീട്ടിൻറെ മുറ്റത്തെ തിണ്ണയിൽ ഇരിക്കുന്ന വൃദ്ധരായ അച്ഛനേയും അമ്മയേയും തിരിച്ചറിഞ്ഞു . കൂടെ സഹായതിന്നു അടുത്തു നിൽക്കുന്നത് ആരാണെന്നു നോക്കി .ദാമോദരൻ .മുത്തച്ഛൻ ഉള്ളപ്പോൾ കാര്യസ്ഥനായിരുന്ന കേശവമേനോന്റെ മകൻ ദാമോദരൻ . എന്റെ ദാമു .തലമുടി നല്ലപോലെ വെളുത്തിരിക്കുന്നു .എന്റെ പ്രായം.ആറാം ക്ലാസ്സുവരെ കൂടെ പഠിച്ചിരുന്ന കാലം. വീണ്ടും ഓർമയിൽ അലതല്ലി .

അച്ഛന്റെയും അമ്മയുടേയും മുമ്പിൽ വന്നു നിന്നപ്പോൾ അവർ തലയുയർത്തി നോക്കി . രാമു ആരാണെന്ന് പറഞറിയിച്ചപ്പോൾ അച്ഛൻ പെട്ടെന്നെഴുന്നെൽക്കാൻ ഭാവിച്ചു.  ദാമു പിടിച്ചെഴുന്നെൽപിച്ചു .

കൈകൾ നീട്ടി എന്നെ തഴുകി മാറോടണച്ചപ്പോൾ കണ്ണുകൾനിറഞ്ഞു.

          നാൽപതു വർഷം മുൻപ് കാണാതായ മകൻ തനിക്കു തിരിച്ചുകിട്ടിയ സന്തോഷത്തിൽ തന്നോട് എന്തെല്ലാമോ പറയുവാൻ ശ്രമിക്കുന്നു .അമ്മയുടെ ചുണ്ടത്തേക്ക് നോക്കി .

തറവാട്ടിൽ ഏറ്റവുമധികം സ്നേഹാദരവുള്ള  അച്ഛൻ മിലിറ്റരിയിൽ ചേർന്നപ്പോൾ ആരും ഇഷ്ടപ്പെട്ടില്ല.  പക്ഷെ കാലക്രമേണ എല്ലാവരും അതിന്നു ആദരവുനൽകിയപ്പോൾ അച്ഛൻ വീട്ടിൽ വരാറുണ്ടായിരുന്നു  എന്നും പിന്നീട് അമ്മയുമായ വിവാഹത്തിൽ എല്ലാവരും ഒന്നുചേർന്നു. അമ്മ ഒരു പണമില്ലാത്ത കുടുംബത്തിൽ നിന്ന് വന്ന വളായിരുന്നുവെങ്കിലും എല്ലാവർക്കും ഇഷ്ടമായിരുന്നു.            .

അഛന്റെ ബലിഷ്ട ഹസ്തങ്ങൾ   ഇന്നു  കുഴഞ്ഞിരിക്കുന്നു. പത്താം വകുപ്പിൽ പരീക്ഷയിൽ തോറ്റതിന്ന് വാങ്ങിയ അടിയുടെ ചൂടിൽ വൈരാഗ്യത്തോടെ നാടുവിട്ട താൻ ഇന്ന്‌ ഈ നിലയിൽ എത്താൻ വിധേയരായ മറുനാട്ടിലെ രെണ്ട്‌   വിദേശീയരുടെ കാരുണ്യം കൊണ്ടാണെന്ന ബോധം മനസ്സിൽ തെളിഞ്ഞു

 .അന്ന് സമുദ്രത്തിൽ ചാടി ആത്മഹത്യക്കു തുണിഞ്ഞ താൻ വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്ന ഒരു വിദേശീയന്റെ ദയനീയമായ ശബ്ദം ചെവിയിൽ മാറ്റൊലി കൊണ്ടപ്പോൾ എല്ലാം മറന്ന്‌ ചാടിവീണ് അയാളെ കരക്കെത്തിച്ചു. കരയിൽ  അയാളുടെ കൂടെവന്നിരുന്ന ഒരു സ്ത്രീ വാവിട്ടു നിലവിളിക്കുന്നുണ്ടായിരുന്നു. അത് അയാളുടെ ഭാര്യയാണെന്ന് പിന്നീടറിഞ്ഞു .അവർ പാരിതോഷികമായി പണം വാരിയെടുത്ത് തന്നത് വേണ്ടെന്നു പറഞ്ഞപ്പോൾ തങ്ങളോടൊപ്പം വരാമോ എന്ന് ചോദിച്ചതിന്നു മറുക്കാതെ സമ്മതം മൂളി. എന്നേയും കൂട്ടി വിദേശതേക്ക് കപ്പൽ കയറിയതുമുതൽ തന്റെ അയൽനാട്ടു ഭാര്യയേയുംകുട്ടികളേയും പറ്റി അച്ഛനമ്മയോടു  വിസ്തരിച്ചു പറഞ്ഞപ്പോൾ അവർക്ക് അവരേ കാണുവാനുള്ള ആഹ്ലാദം പറഞ്ഞറിയിച്ചു .

ആ തറവാടിന്റെ ഓരോ മുക്കും മൂലയും തനിക്കു നന്നായ് അറിയാം .രാമുവോടൊപ്പം ആകെ നടന്നു കണ്ടു . എല്ലാം ജീർണിച്ചിരിക്കുന്നു. .മുറ്റത്തെ മരങ്ങൾ അനവധിയും വെട്ടി വിറ്റു പണമാക്കി ചിലവു ചെയ്തു കഴിഞ്ഞിരുന്നു. പാടത്തു നെൽ കൃഷി ഇല്ല. കിണറ്റിന്റെ പാമ്പുവരികൾ തകർന്ന് കിണർ പകുതി മൂടിയ മട്ടിൽ കണ്ടു. പിൻ ഭാഗത്തുള്ള പശു തൊഴുത്ത്. പശുക്കളില്ല. കാളകളില്ല. ആകെ  തകർന്ന് വീണ മട്ടിൽ.

കുളക്കടവിൽ പോയി നോക്കി .പടിക്കെട്ടുകൾ എല്ലാം തകർന്ന മട്ടിൽ. . ചുറ്റു മുള്ള മതിൽ കെട്ടിന്റെ മുക്കാൽ ഭാഗവും ഇടിഞ്ഞു മണ്ണിനിരയായ മട്ടിൽ. ആകെ മൊത്തം നശിച്ച നിലയിൽ അനുഭവപ്പെട്ടു.

കുളക്കരക്കരുകെയുണ്ടായിരുന്ന ആ ചെറിയ ശ്രീ കൃഷ്ണ ക്ഷേത്രമെവിടെ?  കണ്ടു. ജീർണിച്ച  നിലയിൽ. കൃഷ്ണന്റെ കൽ വിഗ്രഹം തറയിൽ വീണുടഞ്ഞ നിലയിൽ. മനസ്സ് ദുഖിച്ചു. കണ്ണീരൊഴുകി. മുത്തച്ചനും വലിയച്ചനും അമ്പലത്തെ നന്നായി നോക്കിയിരുന്നു.   അമ്മ പശുക്കളെ കറന്ന് പാൽ കൊണ്ടുവന്നു വിഗ്രഹത്തിനു അഭിഷേകം ചെയ്യു മായിരുന്നു. .കാലത്തെഴുന്നേറ്റു കുളി കഴിഞ്ഞീറനോടെ പൂക്കൾ  പറിച്ചും ചന്ദനമരച്ചും ജീവിച്ച കാലം വീണ്ടും ഓർമ വന്നു . ഇതെല്ലാം ഒരു  ദിനചര്യയായി മുത്തച്ഛൻ പറയുന്ന പോലെ ചെയ്തു കൊടുക്കുമായിരുന്നു 

 

നാലു പടുകൂറ്റൻ നായകളെ അച്ഛൻ വളർത്തിയിരുന്നു. ആർമിയിൽ പോലീസ് കെന്നലിൽ നിന്ന് വാങ്ങിയവ. എന്തൊരു തലയെടുപ്പും ഗംഭീരത യുമായിരുന്നു. ആരുകണ്ടാലും ഒന്ന് വിറയ്ക്കുന്ന മട്ടിൽ അവയുടെ മുഖഭാവം. അച്ഛനും രാമുവും ഞാനും മാത്രമേ അവയെ നോക്കി യിരുന്നുള്ളൂ . ഓരോന്നിന്നും ഓരോ പേര്. രാമുവോടാണ് അവ അധിക നേരവും.   എല്ലാം മരിച്ചുപോയി. കേട്ടപ്പോൾ കണ്ണുകൾ  നിറഞ്ഞു .

എത്ര പശുക്കൾ ഉണ്ടായിരുന്നു. പശുക്കളേയും പശുക്കുട്ടികളെയും ശുശ്രൂഷിച്ചിരുന്നത് അമ്മയും കൊച്ചുകുട്ടൻ എന്ന അരിമണി യുടെ അമ്മയുമായിരുന്നു. അവയേ കുറച്ചകലേയുള്ള പുഴക്കരയിൽ കൊണ്ടുപോയി കുളിപ്പിച്ചിരുന്നത് അരിമണിയായിരുന്നു. അവരെയും ഓർത്തു. അവന് അച്ചനില്ലെങ്ങിലും ദിവസവും പൊട്ടു വെച്ചിരുന്ന അമ്മയേ കാണാറുണ്ടായിരുന്നു .അവരിരുവരും തോഴുത്തിന്നടുത്ണ്ടായിരുന്ന നെല്ലുകുത്തു പുരയിൽ താമസിച്ചിരുന്നു.

അരിമണിയുടെ ബലിഷ്ട്ട ശരീരം കാണുമ്പോൾ തനിക്കും എന്തു കൊണ്ടാകുന്നില്ല എന്നു സങ്കടപെട്ടിരുന്ന കാലം. ഞങ്ങൾ ഭക്ഷിക്കുന്ന അതേ  ആഹാരമേ അവനും കാഴിച്ചിരുന്നുള്ളൂ.  പശുക്കളേയും കാളകളേയും വരച്ച വരയിൽ അവൻ നിർത്തുമായിരുന്നു.   അവൻ അവയ്ക്ക് പല പേരുകൾ വെച്ചു വിളിക്കുമ്പോൾ അവ അനുസരണ ബുദ്ധിയോടെ ചെവി യുയർത്തി അവനെനോക്കി തലയാട്ടുമായിരുന്നു.

                 പശുക്കൾക്കും കാളകൾക്കും മൂക്കുകയർ ഇടുന്നതുമുതൽ പശുക്കുട്ടികളുടെ പിറകെ ഓടി അവയെ നിഷ്പ്രയാസം പിടിച്ചു കെട്ടുകയും തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവിൽ എല്ലാം കയറി അനായാസം തേങ്ങയും കരിക്കും മാങ്ങയും മറ്റും ഇറക്കാൻ സാധിച്ചിരുന്ന ഏക നായകൻ. പക്ഷെ അവന് ആരും ഒരു ബിരുധവും  നൽകിയിരുന്നില്ല.

തന്നെ നീന്താൻ പഠിപ്പിച്ച  ആ അരിമണി എവിടെ?   അരയിൽ മുണ്ടു കെട്ടിയും  കൊട്ട തേങ്ങകൾ കെട്ടി നീന്താൻ പഠിപ്പിച്ച അരിമണിയുടെ അമ്മ എവിടെ?   വൻ മതിലിൽ കയറി മുതലക്കൂപ്പു ചെയ്ത് നെഞടിച്ചു വെള്ളത്തിൽ താണുപോയ എന്നെ തപ്പിയെടുത്ത് കരക്കു കൊണ്ടുവന്ന് മുതുകിലും മാറിലും അമർത്തി വീണ്ടും ജീവൻ നൽകിയ ആ അരിമണി എവിടെ?   അവന്റെ അമ്മയുടെ മരണ ശേഷം അവൻ പട്ടാളത്തിൽ ചെർന്നെന്നാരൊ പറഞ്ഞു.

അമ്മയുടെ കയ്യിൽ നിന്ന് രാത്രി കഞ്ഞി കുടിച്ചു കിടന്നപ്പോൾ എല്ലാം  ഓർത്തു .

            

സ്വപ്നത്തിൽ ശ്രീ കൃഷ്ണന്റെ വിഗ്രഹം മനസ്സിൽ തെളിഞ്ഞു

      ആദ്യമായി ഈ അമ്പലത്തെ  പുനരുധീകരിക്കണം .  ശ്രീ കൃഷ്ണന്റെ ഒരു പുതിയ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കണം. പൂജകൾ തുടരണം. കൃഷ്ണനും അർജുനനും നേരിൽ ഇരുന്ന ഗീതോപദേശത്തിന്റെ പടം കണ്‍ മുൻപാകെ തെളിഞ്ഞു. കാലത്തെഴുന്നേറ്റു എല്ലാം വരി വരിയെ ചെയ്തു തീർക്കണം. “ചിത്രപ്പടി “യെ വീണ്ടും പുനരുധീകരിക്കണം. തന്റെ വേരുകൾ  ഇവിടെ തന്നെ ആഴമായി പതിപ്പിക്കണം.

തൻറെ  ഭാര്യയേയും  കുട്ടികളേയും ഈ നാട്ടുകാരാക്കി മാറ്റണം.     അവർ തീർച്ചയായും ഇവിടെ വരും . ഈ ചുറ്റുപാടുകൾ കാണുമ്പോൾ അവർ പുളക മണിയും.

പാർപ്പിടവും  വസ്ത്രവും ആവശ്യത്തിനുമതി . ഭക്ഷണത്തിന്  ഭൂമിയിൽ നമുക്ക് കൃഷി നടത്താം. ജീവിത നിലനിൽപ്പിന്നു അന്നമാണല്ലോ പ്രധാനം .”മഹോന്വത്തിന്റെ  കർഷകൻ”   (ഗ്ലോറിഫയിഡു ഫാർമർ)    എന്ന് എന്റെ മക്കൾ എന്നേ വിശേഷിപ്പിക്കുംവണ്ണം വളരണം .

കാളകളെക്കൊണ്ട് ഉഴുതിരുന്ന കാലം മാറി ട്രാക്റ്റർ നമുക്ക് കൊണ്ട് വരാം. സസ്യകോശങ്ങളെ ഒട്ടിചേർത്ത് നിർമിക്കുന്ന പുതിയതരം ഭീമാകാരമായ് വളരുന്ന പുല്ലുകൾ “ഹൈബ്രിഡ്‌ ഫോടർ” അവയ്ക്ക് നൽകി അവകൾക്ക്  നാം വിശ്രമം നൽകാം. പണ്ട് പാറപ്പുറത്തിരുന്നു ദൂരേ പാടത്ത് പണി യെടുത്തിരുന്ന ചന്ദുവിനേയും മറ്റും കൂവി വിളിച്ച് വിവരങ്ങൾ ശബ്ദിച്ചു പറഞ്ഞിരുന്ന കാലം മാറി മൊബൈലിൽ സംസാരിക്കാം. തെങ്ങോലകളും മട്ടലും മറ്റും ഉപയോഗിച്ച്‌ വെള്ളം ചൂടാക്കിയിരുന്നത് ആധുനിക വൈദ്യു തി ഉപകരണങ്ങളാൽ ചെയ്തു തീർക്കാം. ദൂരെ ടാക്കീസുകളിൽ പോയി സിനിമ കണ്ടിരുന്നതുമാറി നമുക്കീ നാലുകെട്ടിന്നുള്ളിൽത്തന്നെ ഒരു പെട്ടിയിലൊതുക്കാം. പഴമ നഷ്ടപ്പെടുത്താതെ നവീനതയുടെ നന്മ ചെയ്യുന്ന പുതിയ കണ്ണികൾ കോർത്ത് ഒരു പൊട്ടാത്ത  ശ്രിങ്ഖല കോർത്തിണക്കാം. .

മരുഭൂമിയിൽ മരുപ്പച്ച കണ്ടെത്താൻ അറബികൾ എനിക്കു നൽകിയ കോടികൾ കൊണ്ട് ഇവക്കെല്ലാം ഒരു നവോഥാനമെന്ന രീതിയിൽ     ഒരു ജീർണോധാരണം നമുക്ക് നൽകാം .

 

സ്വിമ്മിംഗ് പൂളുകളും റോസ് ഗാർഡനുകളും റാൻച് ഹൗസും ഇവിടെ തയ്യാർ ചെയ്യാം എന്ന ബോധം അവർക്കും ഉണ്ടാകും. ഇവിടെയും ബെൻസു കാറുകൾ ഓടിക്കാം.  ഇവയെല്ലാം എന്തിന്?    ശ്രേഷ്ടമായ ഒരു ജീവിതത്തിൽ ഇവക്കെല്ലാം ഒരു വിലയുമില്ലെന്ന ഉൾബോധം വിദെശീയർക്ക് എന്നോ വന്നു കഴിഞതിനാൽ അവർ ഇപ്പോൾ ഒരു “:കൾട്ട് “ലോകത്തിൽ  തിരിയുന്നു. .

 

എത്ര നേരം ഉറങ്ങിയെന്നറിഞ്ഞില്ല . രാമു വന്നു വിളിച്ചപ്പോൾ പെട്ടെന്നുണർന്നു. ഇത്ര നേരം താൻ കണ്ടത് സ്വപ്നമോ?     അല്ല.    ഒരു യാഥാർത്യത്തിന്ടെ മിന്നൽ വെളിച്ചമാണ് .

കാപ്പി കുടിച്ചു. കുളി കഴിഞ്ഞു. ശ്രീകൃഷ്ണനെ മനസ്സിൽ ധ്യാനിച്ചു.

 

ഞാൻ “ചിത്രപ്പടി ”  യെ  ഒരു ഭൂ സ്വർഗമാക്കാനുള്ള ശ്രമത്തിൽ ഇറങ്ങി. കുറച്ചു ഭൂമി നഷ്ടപ്പെട്ടിരിക്കുന്നു. പോകട്ടെ. താനില്ലാത്ത കാലത്ത് തന്റെ അച്ഛനേയും അമ്മയേയും നിഷ്ക്കാമകർമനിരതരായി സംരക്ഷിച്ചവരല്ലേ  ഇവർ. ഇതിന്നുമുന്നിൽ എന്റെ പുറനാടൻ പണത്തിന്നെന്തു വില?   അവർക്കും താമസിക്കാൻ വീടുകൾ നിർമിക്കണം ,ഈ തറവാട്ടിന്റെ അതിർത്തിയിൽ ത്തന്നെ.

 .ഒരു ജീർണോധാരണ കർമത്തിനു സാക്ഷീഭൂതരായി അച്ഛന്റെയും  അമ്മയുടേയും കൂടെ കുടുംബത്തോടോത്ത് വീണ്ടും ഒരുമിച്ച് ജീവിക്കാൻ. . 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s